നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുവിലെപറമ്പന്‍ വള്ളം ആണ് വേമ്പനാട് കായലില്‍ കുടുങ്ങിപ്പോയത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം വലിച്ചു കൊണ്ടുവന്നിരുന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ തുഴച്ചില്‍ക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് പുന്നമടയിലേക്ക് കൊണ്ടുവരികയായിരുന്നു. ചുണ്ടന്‍വള്ളത്തിന് ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല.



Post a Comment

Previous Post Next Post

AD01