തടികുറയ്ക്കാന്‍ ഉദ്ദേശമുണ്ടോ... എങ്കില്‍ ഇതു മാത്രം കഴിച്ചാല്‍ മതി 


തടി കുറയ്ക്കാനായി ജിമ്മും ഡയറ്റുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ അതിനേക്കാളൊക്കെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ നിന്നു തന്നെ ഭക്ഷണം നിയന്ത്രിച്ചു കൊണ്ട് തടി കുറയ്ക്കാവുന്നതാണ്. അതിനായി രാവിലെ പ്രാതലിനോ അല്ലെങ്കിൽ രാത്രി ഭക്ഷണമായോ നിങ്ങൾക്കിത് കഴിക്കാവുന്നതാണ്. ഹെൽതിയും ടേസ്റ്റിയുമാണിത്.

ഓട്‌സ് - ഒരു കപ്പ്

ഈത്തപ്പഴം- 3

ആപ്പിൾ - ഒന്ന്

ബദാം- 6

ഫഌക്സീഡ് - ഒരു സ്പൂ‌ൺ

ഉണ്ടാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി കുറച്ചു വെള്ളമൊഴിക്കുക. വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് കുറച്ച് ഓട്‌സ് ഇടുക. വെന്തു കഴിയുമ്പോൾ തണുക്കാൻ വയ്ക്കുക. ഇനി മിക്‌സിയുടെ ജാറിലേക്ക് ഇതൊഴിച്ചു കൊടുക്കുക. ഇതിലേക്ക് മധുരത്തിനായി കുരുകളഞ്ഞ ഈത്തപ്പഴവും ബദാം കുതിർത്തതും ആപ്പിൾ കട് ചെയ്‌തതും കുറച്ച് ഫഌക്‌സീഡും കുറച്ചു വെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കുക. ജ്യൂസ് റെഡി. അതിനു മുകളിലായി കുറച്ച് ബദാമോ പിസ്‌യോ വച്ച് അലങ്കരിക്കാം.



Post a Comment

أحدث أقدم

AD01