കാസർഗോഡ് : കച്ചവട സ്ഥാപനത്തിൽ സാധനം വാങ്ങാൻ വന്ന മൂന്നാം ക്ലാസിൽ പഠിക്കുന്ന 8 വയസ്സുകാരിയെ കടയിൽ നിന്ന് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കിഴൂർ സ്വദേശി റോ ഷിത്താണ് (18)പ്രതി. പീഡന ശ്രമത്തിൽ നിന്നും കുതറി ഓടിയ പെൺകുട്ടി വീട്ടിൽ ചെന്ന് രക്ഷിതാക്കളോട് പറയുകയും തുടർന്ന് രക്ഷിതാക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Post a Comment