പാലക്കാട് പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് പൂജാരിക്ക് നേരെ ആക്രമണം.



 പാലക്കാട് വീഴുമല ക്ഷേത്ര പൂജാരി സുരേഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ദുരാത്മാക്കളുടെ ബാധയാണെന്ന് വിശ്വസിച്ച ബന്ധുക്കള്‍ പൂജ നടത്തുകയായിരുന്നു. പൂജകള്‍ക്ക് നേതൃത്വം നല്‍കിയത് സുരേഷായിരുന്നു. എന്നാല്‍, പൂജയ്ക്ക് ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്നങ്ങള്‍ മാറിയില്ല. തുടര്‍ന്നാണ് പൂജാരിയുടെ ബന്ധുക്കളായ മൂന്നുപേര്‍ സുരേഷിനെ ചോദ്യം ചെയ്തത്. വാക്കുതര്‍ക്കം അടിപിടിയിലേക്ക് മാറുകയായിരുന്നു. അടിച്ചതിന് പൂജാരിക്കെതിരേ മൂന്നു പേരും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു



Post a Comment

Previous Post Next Post

AD01