ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് പ്രശ്നം: അർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു


ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് പ്രശ്നവുമായി ബന്ധപ്പെട്ട് അർച്ചുബിഷപ് വർഗീസ് ചക്കാലക്കൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ. ആർ. എൽ. സി. സി. പ്രസിഡണ്ടും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കെ. ആർ. എൽ. സി.സി. ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. കെ. ആർ.എൽ.സി.സി.യുടെ പേരിൽ മുഖ്യമന്ത്രിക്ക് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ഓണാശംസകൾ നേരുകയും ചെയ്തു.



Post a Comment

Previous Post Next Post

AD01