കോഴിക്കോട് ട്രെയിനിൽ നിന്ന് തള്ളിയിട്ട് വയോധികയുടെ പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. മഹാരാഷ്ട്ര
പൻവേലിൽ നിന്നാണ് ഡൽഹി സ്വദേശിയായ വസീം അക്രം പിടിയിലായത്. റെയിൽവെ പോലീസിൻ്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള വസീം അക്രം കവർച്ച സംഘത്തിൽപ്പെട്ട ആളാണെന്നാണ് പോലീസ് നൽകുന്ന വിവരം. പേരുകൾ മാറ്റിപ്പറയുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുന്നു. കവർച്ചക്ക് ശേഷം ഇയാൾ മറ്റൊരു ട്രെയിനിലാണ് കേരളം വിട്ടത്.
വെള്ളിയാഴ്ച പുലർച്ചെ സമ്പർക്കക്രാന്തി എക്സ്പ്രസ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നെടുത്ത ശേഷമായിരുന്നു കവർച്ച. ട്രെയിൻ നീങ്ങിയ ഉടൻ തൃശ്ശൂർ സ്വദേശി അമ്മിണിയുടെ ബാഗ് തട്ടിയെടുത്ത് 8500 രൂപയും മൊബൈൽ ഫോണും കവർന്നു. 64 കാരിയെ പുറത്തേക്ക് തള്ളിയിട്ടാണ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.
Post a Comment