ഓടക്കുഴൽ വാദനവും നാട്ടിപാട്ടും സിനിമാഗാനങ്ങളുമായി സംഗീത സാന്ദ്രമായ പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാല ഒരുക്കിയ ആഴ്ചയിൽ നാട്ടു വർത്താനം വയോജനങ്ങൾക്ക് നവ്യാനുഭവം സമ്മാനിച്ചു.
പാലക്കാട് ചെമ്പൈ സ്മാരക സംഗീതകോളേജിൽ നിന്നും , എം.എ മ്യൂസിക്കിൽ ഒന്നാം റേങ്ക് നേടിയ വടക്കുമ്പാട്ടെ അഭിഷേക് . R നാട്ടുവർത്താനത്തിൽ അതിഥിയായെത്തി. പരിപാടിയിൽ ഇ. രാജൻ സ്വാഗതം പറഞ്ഞു. സനിൽ അദ്ധ്യക്ഷനായി. അഭിഷേകിനെ പൊന്നാടയണിച്ച് ആദരിച്ചു. അഭിഷേക് , കെ. പി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഭിഷേക് ഓടക്കുഴൽ വാദനവും , ഗാനാലാപനവും നടത്തി. ഫോക്ലോർ അവാർഡ് ജേതാവ് സൗമിനി പിടിക്കൽ തനിക്ക് അവാർഡ് ലഭിച്ച നാടൻ പാട്ട് അവതരിപ്പിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment