കൊച്ചിയില്‍ പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടർമാർ അറിയിച്ചു.
നിലവില്‍ രാജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തതായും രാജേഷ് വെന്റിലേറ്ററില്‍ ആണെന്നും രാജേഷിന്റെ സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി ആണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യമാണ്.
.jpg)




Post a Comment