ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രയാഗ്രാജില്‍ ജിആര്‍പി കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍


പ്രയാഗ്രാജ് എക്‌സ്പ്രസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ജിആര്‍പി കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ജിആര്‍പി കോണ്‍സ്റ്റബിള്‍ ആയ ആശിഷ് ഗുപ്തയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 14ന് ഡല്‍ഹിയില്‍ നിന്നും പ്രയാഗ്രാജിലേക്കുള്ള യാത്രാമദ്ധ്യേയാണ് പ്രശാന്ത് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പെണ്‍കുട്ടി ട്രെയിനില്‍ പ്രയാഗ്രാജിലേക്ക് പുറപ്പെട്ടത്. എസ് -9 സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുന്നതിനിടെ ട്രെയിന്‍ കാണ്‍പൂരില്‍ എത്തിയ സമയത്താണ് പ്രതി അതിക്രമം നടത്തിയത്. സംഭവം നടന്നയുടനെ പെണ്‍കുട്ടി റെയില്‍വേ ഹെല്‍പ്പ്‌ലൈനില്‍ പരാതിപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശിഷ് കരഞ്ഞുകൊണ്ട് മാപ്പ് ചോദിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായത്. പെണ്‍കുട്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.തുടര്‍ന്ന് പെണ്‍കുട്ടി വിഡിയോ പൊലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടി റെയില്‍വേ ഹെല്‍പ്പ് ലൈനില്‍ നല്‍കിയ പരാതിയുടെയും പൊലീസിന് കൈമാറിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ആശ്ഷിനെ സസ്‌പെന്‍ഡ് ചെയ്തത്.



Post a Comment

Previous Post Next Post

AD01