സ്ഥിരം വി സി നിയമനത്തിന് തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍; സാങ്കേതിക- ഡിജിറ്റൽ സര്‍വകലാശാലകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി


സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് തുടര്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. യു ജി സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 19 വരെ ആണ് അപേക്ഷിക്കാനുള്ള സമയ പരിധി. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ആണ് നടപടി.

കെ ടി യു- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനങ്ങള്‍ക്കായുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കേരളത്തിന്റെ ആവശ്യം ദിവസങ്ങൾക്ക് മുൻപ് സുപ്രീംകോടതി അംഗീകരിച്ചിരുന്നു. തുല്യത ഉറപ്പാക്കാന്‍ ബംഗാള്‍ മാതൃകയില്‍ കമ്മിറ്റി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് അംഗീകരിച്ചത്. ജസ്റ്റിസ് സുധാന്‍ഷു ധുലിയയാണ് സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്സണ്‍.

സുപ്രീംകോടതിയില്‍ നിന്നും ആഴ്ചകൾക്ക് മുൻപ് വിരമിച്ച ജസ്റ്റിസ് സുധാന്‍ഷു ധുലിയ പുതിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്സണാകും. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക തീരുമാനം എടുത്തത്.



Post a Comment

Previous Post Next Post

AD01