ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു; മലപ്പുറത്ത് വീട് പൂർണമായും കത്തിനശിച്ചു


മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. വീട്ടുകാർ പുറത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. ഓലമേഞ്ഞ മേൽക്കൂര കത്തുന്നത് കണ്ട നാട്ടുകാർ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. മേൽക്കൂര പൂർണ്ണമായും കത്തിനശിച്ചു.വീടിനുള്ളിലെ ഉപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയും പൂര്‍ണമായും നശിച്ചു.



Post a Comment

Previous Post Next Post

AD01