കോതമംഗലം വടക്കുംഭാഗത്ത് കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിൻ്റെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടു കൊമ്പൻ വീണത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ആനയെ കയറ്റി വിടാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ ഇതേ രീതിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവം ഉണ്ടായിരുന്നു. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഭാഗങ്ങള്‍ ഇടിച്ച് മണിക്കൂറുകളോളമുള്ള പരിശ്രമത്തിന് ശേഷമായിരുന്നു അന്ന് കാട്ടാനയെ പുറത്തെത്തിച്ചത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ദൗത്യം ഉടൻ തുടങ്ങുമെന്ന് ഡിഎഫ്ഒ കാർത്തിക് പറഞ്ഞു. കിണർ ഒരു വശം ഇടിച്ച് ജെസിബി ഉപയോഗിച്ച് വഴിയുണ്ടാക്കിയായിരിക്കും കയറ്റുക എന്നും കിണർ ഇടിക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വനം വകുപ്പ് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment