നവീകരിച്ച കൊട്ടില വളാംകുളം നാടിന് സമർപ്പിച്ചു


ഏഴോം ഗ്രാമപഞ്ചായത്തിലെ കൊട്ടിലയിൽ നവീകരിച്ച വളാംകുളത്തിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. ഹരിതകേരള നീർത്തട മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 23 ലക്ഷം ചെലവിലാണ് കുളം നവീകരിച്ചത്. ചെറുകിട ജലസേചന വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. കാർഷികാവശ്യം പരിഗണിച്ച് നിർമ്മിച്ചിട്ടുള്ള  കുളത്തിന് 9.30 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുണ്ട്. ഇതിൽ 4.80 മീറ്റർ ആഴത്തിൽ ജലം സംഭരിക്കുവാൻ സാധിക്കും. പദ്ധതി പൂർത്തീകരണം വഴി പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നതിനു പുറമേ ഭൂഗർഭ ജലനിരപ്പ് ഉയരുന്നതു മൂലം കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഒരു പരിധി വരെ വരൾച്ചയെ നേരിടുന്നതിനും സാധിക്കും. സുരക്ഷയുടെ ഭാഗമായി കുളത്തിന് ചുറ്റും പാരപ്പെറ്റും നിർമ്മിച്ചിട്ടുണ്ട്. ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നോബിൾ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൻ ഗീത, വാർഡ് അംഗങ്ങളായ കെ നിർമല, കെ വി രാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ ടി വേണുഗോപൽ, കെ മനോഹരൻ, സംഘാടകസമിതി അംഗങ്ങളായ പി എം ഉണ്ണികൃഷ്ണൻ, പി പി രാജീവൻ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01