ബിജെപിയുടെ സഹകരണ സംഘങ്ങളിലെല്ലാം വൻ അഴിമതി; 11 സ്ഥാപനങ്ങളും നിക്ഷേപകർക്ക് പണം നൽകാൻ കഴിയാത്ത സ്ഥിതിയിൽ

 


തിരുവനന്തപുരത്ത് ബിജെപി നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളിലെല്ലാം നടക്കുന്നത് വൻ അഴിമതി. ബിജെപി നേതൃത്വം നൽകുന്ന 11 സ്ഥാപനങ്ങളും നിക്ഷേപകർക്ക് തുക തിരിച്ചു കൊടുക്കാൻ കഴിയാത്ത സ്ഥിതിയിൽ. വെങ്ങാനൂർ കോ-ഓപ്പറേറ്റീവ് റൂറൽ ഡെവലപ്പ്മെന്റ്റ് സൊസൈറ്റിയിൽ മാത്രം 33 ലക്ഷം തട്ടിയതായി പരാതി. അഴിമതി വീരന്മാർ നിറയുമ്പോഴും ഇവരെ കൈവിടാതെ സംരക്ഷിക്കുകയാണ് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിൽ ബിജെപി നേതൃത്വം നൽകുന്ന എല്ലാ സഹകരണ സംഘങ്ങളിലും വലിയ അഴിമതിയാണ് നടക്കുന്നത്. വെങ്ങാനൂർ കോ-ഓപ്പറേറ്റീവ് റൂറൽ ഡെവലപ്പ്മെന്റ്റ് സൊസൈറ്റിയിലെ അഴിമതിയെ തുടർന്ന് സെക്രട്ടറിയും, വൈസ് പ്രസിഡന്റും അറസ്റ്റിലായത് ദിവസങ്ങൾക്കു മുൻപാണ്. വൈസ് പ്രസിഡൻ്റ് ആവട്ടെ ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗവും.ബിജെപി സംസ്ഥാന നേതാവും ബാങ്കിന്റെ പ്രസിഡന്റുമായ വെങ്ങാനൂർ സതീശും കേസിൽ പ്രതിയാണ്. നേതാക്കൾ ചേർന്ന് ഒരു കോടി 33 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. സമാനമായി ബിജെപി യുടെ 11 ഓളം സഹകരണ സംഘങ്ങളാണ് തട്ടിപ്പിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്ബി ജെപി നേതാവ് വിജയകുമാർ പ്രസിഡന്റായ വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘത്തിലും കോടികളുടെ തട്ടിപ്പാണ് നടന്നത്. 54.14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എം എസ് കുമാർ പ്രസിഡന്റായ തിരുവിതാംകൂർ സഹകരണ സംഘവും പൂന്തുറ ശ്രീകുമാർ പ്രസിഡന്റായ തിരുവനന്തപുരം ട്രാവൽ ആൻഡ് ടൂറിസം സഹകരണ സംഘത്തിലും സ്ഥിതി സമാനമാണ്. ആളുകൾക്ക് പണം തിരിച്ചുകൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് പലയിടത്തും. അതേസമയം ബിജെപിയുടെ പ്രധാന നേതാക്കൾ അഴിമതി നടത്തുമ്പോഴും, നടപടി എടുക്കാൻ തയ്യാറാകുന്നില്ല എന്നതിനപ്പുറം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല സംസ്ഥാന നേതാക്കൾ തുടരുന്നത്



Post a Comment

Previous Post Next Post

AD01