നല്ല റോഡും പാലവും ഉണ്ടെങ്കിൽ നാട്ടിൽ വികസനം സാധ്യമാകുമെന്നും നാടിന്റെ വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യമാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിന്റെ ഭാഗമായ പിലാത്തറ മുതൽ ചന്തപുര വരെയുള്ള റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു ചെയുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്ത് നിലവിലുള്ള ആധുനിക റോഡ് നിർമ്മാണ രീതിയായ ബി എം ആൻഡ് ബി സി നിലവാരത്തിൽ കൃത്യമായ ഡ്രയിനേജുകളോടെ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നതെന്നും എൻ എച്ച് വികസനത്തോടെ ഇല്ലാതായ പിലാത്തറ ടൗൺ നവീകരിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.വിജിൻ എം എൽ എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാഛാദനം നിർവ്വഹിക്കുകയും ചെയ്തു. പിലാത്തറ മുതൽ ചന്തപുര വരെ ആറു കോടി രൂപയും ചന്തപ്പുര മുതൽ മാതമംഗലം വരെ അഞ്ചു കോടി രൂപയും, പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണത്തിന് നവകേരള സദസ്സിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയും ഉൾപ്പെടെ ആകെ 13 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിൽ ടെണ്ടർ നടപടി പൂർത്തീകരിച്ച് കരാറുടമ്പടിയിലേർപ്പെട്ട ചന്തപ്പുര മുതൽ മാതമംഗലം വരെയുള്ള ആദ്യഘട്ട പ്രവൃത്തിക്കാണ് തുടക്കമാകുന്നത്. പിലാത്തറ മുതൽ മാതമംഗലം വരെ നിലവിലുള്ള റോഡ് അത്യാവശ്യമായ സ്ഥലങ്ങളിൽ അടിത്തറ ശക്തിപ്പെടുത്തി 5.50 മീറ്ററിൽ നിന്നും ഏഴ് മീറ്റർ വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യുവാനും കൾവർട്ടുകൾ, ഡ്രെയിനേജ് എന്നിവ പുതുക്കിപ്പണിയുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ക്രോസ് ഡ്രെയിനേജും ഡ്രെയിനേജും ആധുനിക രീതിയിലുള്ള റോഡ് സുരക്ഷ സംവിധാനങ്ങളും ഏർപ്പെടുത്താനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മോഹനൻ. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേർസൺ സി.ഐ വത്സല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാൻ മാസ്‌റ്റർ, വാർഡ് അംഗങ്ങളായ എൻ.കെ സുജിത്ത്, എം.വി പ്രീത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി വി ചന്ദ്രൻ, എം.പി ഉണ്ണികൃഷ്ണൻ, എം പി പ്രിയേഷ്, ടി രാജൻ, കെ.കെ.ആലിക്കുഞ്ഞി ഹാജി, എം.ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
പിലാത്തറ - ചന്തപുര മാതമംഗലം റോഡ് പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
WE ONE KERALA
0
Post a Comment