നമ്മളൊന്ന് എന്ന പേരിൽ സെപ്റ്റംബർ 20 ന് ഇരിട്ടിയിൽ ഒരുക്കുന്ന മാനവ മൈത്രി സംഗമത്തിന് മുന്നോടിയായി പ്രചരണ സന്ദേശ ക്യാൻവാസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മാടത്തിൽ ടൗണിൽ ഒരുക്കിയ ചടങ്ങിന് കെ മോഹനൻ സ്വാഗതം പറഞ്ഞു, എം സിനോജ് അധ്യക്ഷത വഹിച്ചു, പ്രദീപ് ഗായത്രി ഉദ്ഘാടനം ചെയ്തു, വി. പി മധു മാസ്റ്റർ, ജെ. സുശീലൻ, എൻ രവീന്ദ്രൻ, വി. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി, പ്രദീപ് ഗായത്രി, ശശി ചായം, ബാബു വള്ളിത്തോട്, അഭിനന്ദ് പെരുമ്പറമ്പ, എൻ. എം രത്നാകരൻ എന്നിവർ ചിത്രരചനയിൽ പങ്കുചേർന്നു
Post a Comment