ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തി

 


പാട്യം ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ നിര്‍വഹിച്ചു. പദ്ധതി പ്രകാരമുളള തക്കാളി, വെണ്ട, മുളക്, വഴുതന തൈകളും പാവല്‍, ചീര, വെള്ളരി, പയര്‍, പൊട്ടിക്ക എന്നിവയുടെ വിത്തുകളുമാണ് വിതരണം ചെയ്തത്. ഗുണഭോക്താക്കളായ 447 കര്‍ഷകര്‍ക്കാണ് വിതരണം ചെയ്തത്. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ടി സുജാത, കൃഷി ഉദ്യോഗസ്ഥരായ അശ്വതി, അനു ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01