എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ എഫ് സോൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ 29, 30 തിയ്യതികളിൽ കൂത്തുപറമ്പ് സ്റ്റേഡിയത്തിലെ ഷട്ടിൽ ബ്രദേഴ്സ് ക്ലബ്ബിന്റെ ഇൻഡോർ കോർട്ടിൽ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് രാവിലെ 8.30 ന് അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ പ്രൊഫസർ ടി പി റഹൂഫ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ,കാസർഗോഡ്,കോഴിക്കോട്, വയനാട് ജില്ലകളിലെ എൻജിനീയറിങ് കോളേജുകളിൽ നിന്നും ആൺ - പെൺ വിഭാഗങ്ങളിൽ നിന്നും 25 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് മത്സരത്തിന്റെ സംഘാടകർ. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫസർ ടി പി റഹൂഫ്, കായിക വിഭാഗം ഡയറക്ടർ അസിസ്റ്റന്റ് പ്രൊഫസർ പി കെ നസീർ, ഷട്ടിൽ ബ്രദേഴ്സ് ക്ലബ്ബ് സെക്രട്ടറി കെ ബാബുരാജ് പങ്കെടുത്തു.
Post a Comment