കണ്ണൂർ പെരളശേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ചു മറിഞ്ഞു; 4 പേർക്ക് പരുക്കേറ്റു


കണ്ണൂർ: കണ്ണൂർ -കൂത്തുപറമ്പ് റോഡിലെ പെരളശ്ശേരി ടൗണിൽ രോഗിയുമായി പോകുകയായിരുന്ന ആബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. സ്കൂൾ സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണംവിട്ട് റോഡ് സൈഡിൽപാർക്ക് ചെയ്തിരുന്ന കാറിലിടിച്ചാണ് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ നാല് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കണ്ണൂർ ഭാഗത്തേക്ക് രോഗിയുമായി കൂത്തുപറമ്പിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.



Post a Comment

Previous Post Next Post

AD01