‘വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങള്‍’: ടി പി രാമകൃഷ്ണൻ


വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. അഴിമതിയും തെറ്റായ രീതികളുമാണ് അവിടു‍ള്ളത്. സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് തയ്യാറല്ല. കോൺഗ്രസ്‌ ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാര്‍ പോലെ കേരളത്തിലും വോട്ടർ പട്ടിക പരിഷ്കരണം വരുമെന്നുള്ള വാര്‍ത്ത വന്നതില്‍, പരിഷ്കരണം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പ്രവാസികളുടെ വോട്ടവകാശം ന്യായമായിട്ടുള്ളതാണ്. ബിഹാറിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും ആശങ്കയുണ്ട്. ബിഹാറിൽ എസ്ഐആർ ദുരുപയോഗം ചെയ്തു. വോട്ടർമാർക്ക് വോട്ടവകാശം സംരക്ഷിക്കാനുള്ള ജാഗ്രത വേണം.

ലൈംഗികാരോപണ നേരിടുന്ന രാഹുലല്‍ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തില്‍ കോൺഗ്രസ്‌ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണം ശരിയല്ലെങ്കിൽ രാഹുൽ രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു. സസ്പെൻഷൻ നടപടിയുടെ അർത്ഥമെന്താണ്. ഇത് കോൺഗ്രസിൻ്റെ ജീർണ്ണ മുഖമാണ്. ഭരണപക്ഷത്തും ആരോപണമുണ്ട് എന്നുള്ളത് അടിസ്ഥാനരഹിതമാണെന്ന് രാഹുലിൻ്റെ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് ടിപി രാമകൃഷ്ണൻ പറഞ്ഞു.



Post a Comment

Previous Post Next Post

AD01