ജി എസ് ടി സ്ലാബ് പരിഷ്‌കരണത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. ജിഎസ് ടി പരിഷ്‌കരണത്തിലൂടെ പ്രധാന മന്ത്രി വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണ് എന്ന് വിമർശിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
ഇന്ത്യയെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കില്ലായിരുന്നുവെന്നും. പ്രതിരോധം, ഖനനം തുടങ്ങിയ നിർണായക മേഖലകളെ ചൂഷണത്തിനായി തുറന്നുകൊടുക്കുക ഇല്ലായിരുന്നുവെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
അമേരിക്കയുടെ ഭീഷണികൾക്ക് എതിരായ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനെയും എം എ ബേബി വിമർശിച്ചു. ജിഎസ്ടി നിരക്ക് ഇളവ് പ്രാബല്യത്തിൽ എത്തുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിനെ പറ്റിയും, രാജ്യത്തിന് ആകെ ഉണ്ടാകുന്ന നഷ്ടങ്ങളെ പറ്റിയും മോദി മൗനം പാലിച്ചു.
മാധ്യമങ്ങളിലൂടെ ജി എസ് ടി പരിഷ്കരണം അറിയിച്ചപ്പോഴും. ഇന്ത്യക്ക് നേരെ മോദിയുടെ സുഹൃത്തായ ട്രംപിന്റെ നിലവിലെ പ്രതികാര നടപടികളെ പറ്റിയും പ്രധാന മന്ത്രി മൗനം പാലിക്കുകയാണ് ഉണ്ടായത്.
സ്വയം പര്യാപ്തത കൈവരിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ
പ്രതിരോധ മേഖലയും,ഖനന മേഖലയും ചൂഷണത്തിന് തുറന്ന് കൊടുകുമായിരുന്നില്ല
അമേരിക്കയുടെ ഭീഷണികൾക്ക് എതിരായ ശക്തമായ നിലപാട് സ്വീകരിച്ചേനെ എന്നും എം എബേബിവിമർശിച്ചു
.jpg)



Post a Comment