കേരളം രാജ്യത്തിന് മാതൃകയാണെന്നും കേന്ദ്ര അവഗണനക്കിടയിലും കേരളം വികസിക്കുന്നുവെന്നും കർണാടക റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡ കേരളത്തിന്റെ വികസനത്തെ പറ്റി പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക മികവിലും കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുവെന്നതും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നമ്മുടെ മാതൃകകൾ പഠിക്കാനെത്തുന്നത് ഈ നേട്ടങ്ങളുടെ തിളക്കം കൂട്ടുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃക: കർണാടക റവന്യു മന്ത്രി
ഇന്ത്യക്ക് വഴികാട്ടുന്ന വികസന മാതൃകയാണ് കേരളം എന്ന വസ്തുതയ്ക്ക് ഒരിക്കൽ കൂടി അടിവരയിട്ടിരിക്കുകയാണ് കർണാടകയിലെ റവന്യു മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ശ്രീ. കൃഷ്ണ ബൈരെ ഗൗഡ. “കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃകയാണ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇതിൽ ഏറ്റവും ശോഭനമായ അധ്യായമാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. ഹൈടെക് ക്ലാസ്സ് റൂമുകളും ആധുനിക ലാബുകളും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഒരുക്കി നമ്മൾ പുതിയൊരു ചരിത്രം രചിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക മികവിലും നാം കൈവരിച്ച നേട്ടങ്ങൾ ഇന്ന് രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നമ്മുടെ മാതൃകകൾ പഠിക്കാനെത്തുന്നത് ഈ നേട്ടങ്ങളുടെ തിളക്കം കൂട്ടുന്നു.
Post a Comment