കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്


80,000ത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച രീതിയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 80 രൂപയാണ് പവന് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 5000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. 20-ാം തീയതി 73,440 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000 രൂപയും ഏപ്രില്‍ 22ന് വില 74,000 രൂപയും കടന്നു. ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയില്‍ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. ഇന്ന് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. 600ലധികം പോയിന്റ് മുന്നേറി ബിഎസ്ഇ സെന്‍സെക്‌സ് 81,000ന് മുകളില്‍ എത്തി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 87.85 ആയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.17 പൈസയുടെ നേട്ടത്തോടെ 88ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. ഓഹരിവിപണിയിലെ മുന്നേറ്റം മൂല്യത്തെയും സ്വാധീനിക്കുന്നുണ്ട്.



Post a Comment

Previous Post Next Post

AD01