ഇരിട്ടി : ഗസ്സയിലെ ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ പൊരുതുന്ന ഫലസ്തീൻ ജനതക്ക് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വിദ്യാർത്ഥി ഐക്യദാർഢ്യ സംഗമം നടത്തി. എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷമൽ വമ്പന്റെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ സാദിഖ്, ട്രഷറർ സഹൽ ആറളം, സെക്രട്ടറി റിസ്‌വാൻ പൂക്കോത്ത്, വിംഗ് കൺവീനർ മുഹ്സിൻ പുതിയങ്ങാടി, ജുനൈദ് ഇരിട്ടി, സിനാൻ വെളിയമ്പ്ര, യാസീൻ ആറളം, നാസിം, ഇർഫാൻ, അഫ്നാൻ, ഫർഹാൻ, രിഫാൻ, അജ്മൽ എന്നിവർ നേതൃത്വം നൽകി
Post a Comment