പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; സഹോദരങ്ങള്‍ക്ക് പരുക്ക്


പാലക്കാട് പുതുനഗരത്ത് വീട്ടില്‍ നിന്നും പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങള്‍ക്ക് പരുക്ക്. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറില്‍ താമസിക്കുന്ന സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് പരുക്കേറ്റ നിലയില്‍ ഹക്കീമിന്റെ മരുമകള്‍ ഷഹാനയേയും ഷഹാനയുടെ സഹോദരന്‍ ഷരീഫിനെയും കണ്ടെത്തുന്നത്. ഉടന്‍ ഇരുവരെയും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നാലെ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ശരീരമാസകലം ഗുരുതരമായി പരുക്കേറ്റ ഷരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനുള്ളില്‍ പൊട്ടിത്തെറിച്ച വസ്തുക്കളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പന്നിപ്പടക്കമാണെന്ന് കണ്ടെത്തിയത്. ശരീഫ് പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പുതുനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Post a Comment

0 Comments