ദേവസ്വം ബോർഡിനെതിരെ നടത്തുന്നത് വ്യാജ പ്രചരണം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് ദേവസ്വം പ്രസിഡൻ്റ്


ശബരിമലയിലെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോർഡിനെതിരെ വ്യാപകമായ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് അരുതാത്തത് ഒന്നും ചെയ്തിട്ടില്ല. തന്ത്രിമാരുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. നടപടിക്രമങ്ങൾ പാലിച്ചാണ് പാളികൾ അടർത്തിയെടുത്തത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കിയതിനു ശേഷം വീഡിയോ ചിത്രീകരിച്ച് സുരക്ഷിത വാഹനത്തിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ നടന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.

സ്വർണ്ണ പാളി സമർപ്പിച്ച വ്യക്തിയുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. കോടതിയെ റിവ്യൂ പെറ്റീഷലൂടെ കാര്യങ്ങൾ അറിയിക്കും. കോടതി തീരുമാനം വരട്ടെ. മറ്റെല്ലാം സാങ്കേതിക കാര്യങ്ങൾ മാത്രമാണ്. ദേവസ്വം ബോർഡ് മുൻതൂക്കം നൽകുന്നത് ആചാരത്തിലാണ്. തന്ത്രിയുടെ അഭിപ്രായത്തിനാണ് മുൻഗണന. അതനുസരിച്ചാണ് ദേവസ്വം ബോർഡ് ആചാരകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.



Post a Comment

Previous Post Next Post

AD01