മലയാളത്തിൻ്റെ ആദ്യത്തെ സൂപ്പര്‍ വുമണ്‍ ചിത്രം ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വേഫറര്‍ ഫിലിംസ്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം തൻ്റെ ഔദ്യോഗിതക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. തിയേറ്ററില്‍ വൻ കുതിപ്പ് തുടര്‍ന്ന് മുന്നേറുന്നതിനിടെയാണ് ലോക ഒടിടിയിലേക്കെത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും ഔദ്യാഗിക അറിയിപ്പ് വരുന്നതുവരെ കാത്തിരിക്കാനും നടൻ പറഞ്ഞു. എന്തിനാണ് തിടുക്കമെന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗും നടൻ പങ്കുവെച്ചു.
അതിനിടെ ഇന്നലെ എമ്പുരാൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡ് ചിത്രം തകര്‍ത്തിരുന്നു. റിലീസായി 23 ദിവസം കൊണ്ട് ആഗോളതലത്തില്‍ 266 കോടി രൂപ നേടിയ എമ്പുരാനെയാണ് ചിത്രം തകര്‍ത്തത്. ലോകയുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ മുതല്‍മുടക്കിനെക്കാളും കൂടുതല്‍ പണം നല്‍കിയാണ് നെറ്റ്ഫ്ലിക്സ് ലോകയെ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എത്ര തുകക്കാണ് ചിത്രത്തിൻ്റെ റൈറ്റ്സ് വാങ്ങിയെന്ന് വ്യക്തമല്ല.
അതേസമയം, മോഹൻലാല്‍ അഭിനയിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം ഈ മാസം 26 മുതല്‍ സ്ട്രീം ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ റൈറ്റ്സ് സ്വന്തമാക്കിയത്. എത്ര തുകക്കാണ് റൈറ്റ്സ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
Post a Comment