സ്വർണപ്പാളികൾ ശബരിമലയിലെത്തിച്ചു


പമ്പ: ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ പാളികൾ ചെന്നൈയിലെ കമ്പനിയിൽ നിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങിയ ശേഷം തിരികെ സ്ഥാപിക്കാനാണ് തീരുമാനം. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളി അറ്റകുറ്റ പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ കോടതി ഇടപെട്ടു. വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനെ ചുമതല നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടതിയുടെ അനുമതിയോടെയാകും തുടർ നടപടി ഉണ്ടാകുക. കൂടാതെ, തന്ത്രിയുടെ ആഞ്ജ അനുസരിച്ച് ശുദ്ധികലശം ചെയ്ത് പ്രത്യേക പൂജകളോടെ ആയിരിക്കും സ്വർണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുക. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരു മാസത്തിന് ശേഷമാണ് സ്വർണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01