ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതി അവതരിപ്പിച്ച് ട്രംപ്, നെതന്യാഹുവിന്റെ പൂര്‍ണപിന്തുണ; പഠിച്ച് പ്രതികരിക്കാമെന്ന് ഹമാസ്

 



ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപതിന സമാധാന പദ്ധതിയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറിനെ ഇസ്രയേല്‍ പിന്തുണച്ചു. അതേസമയം, പഠിച്ച് പ്രതികരിക്കാമെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പദ്ധതി ട്രംപ് അവതരിപ്പിച്ചത്. സമാധാനത്തിനുള്ള ചരിത്രദിനമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ട്രംപിനെ നെതന്യാഹു അഭിനന്ദിച്ചു.ഹമാസിനെ നിരായുധീകരിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയെ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കുകയോ അവിടെ നിന്ന് ആളുകളെ ബലമായി ഒഴിപ്പിക്കുകയോ ചെയ്യില്ല അടക്കമുള്ളതാണ് കരാര്‍. എന്നാൽ, പദ്ധതിയിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ട്രംപിന്റെ പദ്ധതിയെ പലസ്തീന്‍ അതോറിറ്റി, സൗദി അറേബ്യ, ജോര്‍ദാന്‍, യു എ ഇ, ഖത്തര്‍, ഈജിപ്റ്റ്, ഇറ്റലി, ഫ്രാന്‍സ്, യു കെ അടക്കമുള്ളവ സ്വാഗതം ചെയ്തു. അതേസമയം, പദ്ധതിയെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എതിർത്തു. സമാധാന കരാര്‍ തയ്യാറാക്കുമ്പോഴും ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. തിങ്കളാഴ്ച മാത്രം 39 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം 66,055 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01