കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ വ്യാപാരി മരിച്ചു



പുതിയതെരു: കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. കാട്ടാമ്പള്ളി ജംഗ്ഷനിലെ സ്റ്റേഷനറി വ്യാപാരിയായ കാട്ടാമ്പള്ളി സ്വദേശിയും ഇപ്പോൾ കണ്ണാടിപ്പറമ്പ് പള്ളേരി മുംതാസ് മൻസിലിൽ താമസക്കാരനുമായ കെ.പി അബൂബക്കർ (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.10 ന് കാട്ടാമ്പള്ളി പള്ളിക്ക് മുന്നിലായിരുന്നു അപകടം. സുബഹ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ അബൂബക്കർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചാണ് അപകടം. റോഡിൽ തെറിച്ച് വീണ അബൂബക്കറിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post

AD01