ജവഹർ ബാൽ മഞ്ച് ദേശീയ പ്രസിഡന്റിന് കണ്ണൂരിൽ സ്വീകരണം നൽകി.



 കണ്ണൂർ:കുട്ടികളിൽ പൗരബോധവും രാജ്യസ്നേഹവും വളർത്തുന്നതിൽ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ജവഹർ ബാൽ മഞ്ച് പ്രഥമ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഇഷാനിക്ക് ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർ പേഴ്സൺ അഡ്വ.ലിഷ ദീപക് അധ്യക്ഷത വഹിച്ചു.ഇഷാനിയെ കെ.പി.സി.സി. പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു.കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് മുഖ്യാതിഥിയായി.ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മുഖ്യപ്രഭാഷണം നടത്തി.ബാൽ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് എസ്. ഇഷാനി, ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണ,സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു, ജില്ലാ കോ-ഓർഡിനേറ്റർ മാരായ എം.പി. ഉത്തമൻ , സി പി. സന്തോഷ് കുമാർ , എ.കെ.ദീപേഷ്,എ. പ്രേംജി, കോൺഗ്രസ്സ് നേതാക്കളായ എം.പി.ഉണ്ണികൃഷ്ണൻ,റിജിൽ മാക്കുറ്റി,അമൃത രാമകൃഷ്ണൻ,വി.പി.അബ്ദുൾ റഷീദ്, കെ.പി.സാജു ,രാജീവ് പാനുണ്ട, പി.മുഹമ്മദ് ഷമ്മാസ്, രാഹുൽ കായക്കൂൽ എന്നിവർ പ്രസംഗിച്ചു.



Post a Comment

Previous Post Next Post

AD01