വോട്ടുകൊള്ളയിലൂടെ ജനാധിപത്യത്തിൻ്റെ അന്ത:സത്ത ഇല്ലാതാക്കുന്നു: അഡ്വ. സണ്ണി ജോസഫ്

 


കണ്ണൂര്‍: വോട്ടുകൊള്ളയിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത;സത്തയെയാണ് മോദി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ചേര്‍ന്ന് ഇല്ലാതാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ലോകത്തിന്റെ ഏതു കോണിലുള്ള ഭാരതീയനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്തയെപ്പറ്റി അഭിമാനം കൊള്ളുന്നവരാണ്. ആ ജനാധിപത്യത്തിലേക്കുള്ള നേര്‍വഴിയാണ് വോട്ടവകാശം. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ത്യ ഭരിച്ചപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ഒരു അപാകതത്തിനും ഇടനല്‍കാതെ ജനങ്ങളുടെ ഇഷ്ടത്തിന്റെ പ്രതീകമായി വോട്ടര്‍പട്ടികയെ മാറ്റി. എന്നാല്‍ .പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും അധികാരം ഏതുവഴിയും നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ വോട്ടര്‍പട്ടികയില്‍ കോടിക്കണക്കിന് കള്ളവോട്ടുകള്‍ തിരുകി കയറ്റുകയും എതിര്‍ പാര്‍ട്ടിക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും കൂട്ടത്തോടെ എടുത്തു കളയുകയും ചെയ്യുന്ന സമീപനമാണ്. സ്വീകരിക്കുന്നതെന്ന് സണ്ണിജോസഫ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇലക്ഷന്‍ കമ്മീഷനും നടത്തുന്ന വോട്ട് കൊള്ളക്കെതിരെ എഐസിസി യുടെ ആഹ്വാനപ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകള്‍ ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കാല്‍ടെക്സ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളക്കെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉറച്ച പിന്തുണ ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ ഗാന്ധി വോട്ട് ചോരിയെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതേവരെ വ്യക്തമായ മറുപടി പറയാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ട പോകുന്നത് സംശയത്തോടെയെ കാണാന്‍ പറ്റു. ബിഹാര്‍ മോഡല്‍ പരിഷ്‌ക്കരണം നടത്തുമ്പോള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് നഷ്ടപ്പെടും. വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2002 വര്‍ഷം മാനദണ്ഡമാക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തവര്‍ പോലും രേഖകള്‍ ഹാജരാക്കണമെന്ന വിചിത്ര നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായി പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവുമോയെന്ന് സംശയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ , വി എ നാരായണൻ , പി ടി മാത്യു ,സജീവ് മാറോളി ,വി വി പുരുഷോത്തമൻ , കെ പ്രമോദ് , എം പി ഉണ്ണികൃഷ്ണൻ ,റിജിൽ മാക്കുറ്റി , ഫിലോമിന ടീച്ചർ,രാജീവൻ എളയാവൂർ , ടി ജയകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ ,അഡ്വ. വി പി അബ്ദുൽ റഷീദ് ,മനോജ് കൂവേരി ,അഡ്വ. റഷീദ് കവ്വായി , എംകെ മോഹനൻ ,പി മുഹമ്മദ് ഷമ്മാസ് , സി ടി ഗിരിജ , പി മാധവൻ മാസ്റ്റർ ,ബിജു ഉമ്മർ , നൗഷാദ് ബ്ലാത്തൂർ ,സി എം ഗോപിനാഥ് , കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് ,കെ ജയരാജൻ , അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ് ,കെ ഉഷാകുമാരി , പദ്മജ തുടങ്ങിയവർ സംസാരിച്ചു .



Post a Comment

Previous Post Next Post

AD01