പൊതു – രാഷ്ട്രീയ രംഗത്ത് കാലങ്ങളായി നിൽക്കുന്നവരെയും വനിതാ നേതാക്കളെയും വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് സൈബറാക്രമണങ്ങളെ ശക്തമായി അപലപിച്ച് മന്ത്രി പി രാജീവ്. കെ ജെ ഷൈൻ ടീച്ചർക്കെതിരെ നടക്കുന്ന സൈബർ അപവാദ പ്രചരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഫേസ്ബുക്കിലൂടെ പ്രതിഷേധം തുറന്നെഴുതിയത്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീത്വത്തിനെതിരായ കടന്നാക്രമണത്തിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. കോൺഗ്രസ് എത്തിപ്പെട്ട ജീർണ്ണതയുടെ പ്രതിഫലനമാണിത്. ഇത്തരം തെറ്റ് ചെയ്യുന്നവരെ തള്ളിപ്പറയാതെ അവരെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പൊതുരംഗത്ത് കാലങ്ങളായി നിൽക്കുന്നവരും വർഷങ്ങളുടെ രാഷ്ട്രീയ പ്രവർത്തന അനുഭവമുള്ളവരുമായ ജനപ്രതിനിധികളേയും വനിതാ നേതാക്കളെയും വ്യക്തിഹത്യ നടത്തി അവർക്കും അവരുടെ പ്രസ്ഥാനത്തിനും മേൽ ചെളിവാരിയെറിയാം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സൈബറാക്രമണം അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. സ്ത്രീത്വത്തിനെതിരായ കടന്നാക്രമണത്തിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. കോൺഗ്രസ് എത്തിപ്പെട്ട ജീർണ്ണതയുടെ പ്രതിഫലനമാണിത്.
ഇത്തരം തെറ്റ് ചെയ്യുന്നവരെ തള്ളിപ്പറയാതെ അവരെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തെ അപവാദ പ്രചരണങ്ങളിലൂടെ മലീമസമാക്കുന്ന ഒരു പ്രവണത അടുത്ത കാലത്തായി ശക്തിപ്പെട്ടു വരുന്നുണ്ട്. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ. സംഘടിപ്പിക്കപ്പെട്ട നുണപ്രചരണത്തിനും വ്യക്തിഹത്യക്കും സ്ത്രീത്വത്തെ അപമാനിക്കാനുള്ള നീക്കത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
Post a Comment