‘ആഗോള അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ചത് പക്വതയില്ലാത്ത നിലപാട്, രാഷ്ട്രീയം അറിയില്ലെങ്കില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തണം’; ബിജെപി കോര്‍ കമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം


ബിജെപി കോര്‍ കമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം. ആഗോള അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ചത് പക്വതയില്ലാത്ത നിലപാടെന്നാണ് വിമര്‍ശനം. രാഷ്ട്രീയം അറിയില്ലെങ്കില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്നും വിമര്‍ശനം ഉയര്‍ന്നു.

എന്‍എസ്എസ്സിന്റെയും എസ്എന്‍ഡിപിയുടേയും നിലപാട് അറിയാതെ സംഗമത്തെ ആക്രമിച്ചതില്‍ തെറ്റുപറ്റി. ഇതോടെ ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും വിമര്‍ശനമുണ്ട്. എന്‍എസ്എസ്സിനെയും എസ്എന്‍ഡിപിയേയും എതിര്‍പക്ഷത്ത് നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

സുരേഷ്‌ഗോപിക്ക് പ്രതിരോധം തീര്‍ക്കണമെന്നും സുരേഷ് ഗോപിക്കെതിരായ അക്രമത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ക്രൈസ്തവ നയതന്ത്രം ഓവറാകുന്നുവെന്നും വിമര്‍ശനമുണ്ട്. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ രംഗത്തിറങ്ങാന്‍ നേതാക്കള്‍ക്ക് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്‌ച പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന്‌ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും.തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്‌റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, കെ ബി ഗണേഷ്‌കുമാര്‍, എ കെ ശശീന്ദ്രൻ, വീണാ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങിയവർ പങ്കെടുക്കും.



Post a Comment

Previous Post Next Post

AD01