നരിവേട്ട’ സിനിമ സത്യത്തെ വളച്ചൊടിക്കുന്നു, പൊലീസിന്റെ ക്രൂരതയെ ലഘൂകരിച്ചു’ സി.കെ ജാനു

 


നരിവേട്ട ‘യ്ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. നരിവേട്ട സിനിമ അടുത്തകാലത്താണ് കണ്ടതെന്നും സിനിമ തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു.സിനിമ കണ്ട ജനങ്ങൾ കരുതുക ഈ രീതിയിലാണെന്നാണ്. സിനിമയായിട്ടല്ല പിന്നീട് ഉയർന്ന ചർച്ചകൾ. ജീവിക്കുന്ന കാലം വരെ നരിവേട്ട മറക്കില്ല. അന്നത്തെ പോലീസിന്റെ നടപടിയിൽ ജോഗി മാത്രമാണ് മരിച്ചത്. കൂടുതൽ പേർ മരിച്ചതായി സിനിമയിൽ കാണിക്കുന്നുവെന്നുമാ വർ പറഞ്ഞു. ആദിവാസികളെ പോലീസാണ് സംരക്ഷിക്കുന്നതായി സിനിമയിൽ കാണിക്കുന്നത്. ഇതെല്ലാം തെറ്റായ കാര്യങ്ങളാണ്. അന്നത്തെ ക്രൂരതയെ ലഘൂകരിക്കുകയാണ് സിനിമ.യാഥാർത്ഥ്യം നൽകാൻ ചങ്കൂറ്റമില്ലെങ്കിൽ അത് നൽകാതിരിക്കുന്നതാണ് നല്ലത്,” എന്നും സി. കെ. ജാനു പ്രതികരിച്ചു.



Post a Comment

Previous Post Next Post

AD01