താനൂരിൽ മല്‍സ്യബന്ധനത്തിനു പോയവരുടെ വലയില്‍ കുടുങ്ങിയത് നാഗ വിഗ്രഹങ്ങള്‍

 


രണ്ടു നാഗവിഗ്രഹങ്ങളാണ് വലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം ഉണ്ണ്യാലില്‍ നിന്ന് മല്‍സ്യം പിടിക്കാന്‍ പോയ ആളുടെ വലയിലാണ് വിഗ്രങ്ങള്‍ കിട്ടിയത്. മല്‍സ്യബന്ധനത്തിനായി വലയെറിഞ്ഞപ്പോള്‍ വലയില്‍ എന്തോ കുടുങ്ങിയെന്ന സംശയത്തില്‍ വല കരക്കടുപ്പിച്ചപ്പോഴാണ് വലയില്‍ നാഗവിഗ്രഹങ്ങള്‍ കണ്ടത്.തുടര്‍ന്ന് ഇവര്‍ ഇക്കാര്യം പോലിസിനെ അറിയിക്കുകയായിരുന്നു.വിഗ്രഹങ്ങള്‍ പോലിസിനു കൈമാറി. ആരെങ്കിലും കടലില്‍ഉപേക്ഷിച്ചതോ മോഷണം പോയതോ ആകാം വിഗ്രഹങ്ങളെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. വിഗ്രഹങ്ങളുടെ ഫോട്ടോ പോലിസ് സാമൂഹിക മാധ്യമങ്ങളിലടക്കം പങ്കുവച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലിസുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു



Post a Comment

Previous Post Next Post

AD01