സൈക്കിൾ യൂസേർസ് ഫോറം കേരള പയ്യന്നൂർ സൈക്കിൾ ദിനറാലി നടത്തി

 



 പയ്യന്നൂർ:ദേശീയ സൈക്കിൾ ദിനമായ സെപ്തംബർ 22 ന് സൈക്കിൾ യൂസേർസ് ഫോറം കേരള പയ്യന്നൂർ സൈക്കിൾദിന റാലി നടത്തി.സൈക്കിൾ യാത്ര ശീലമാക്കൂ വായുമലിനീകരണം തടയൂ ഇന്ധന ലാഭം നേടൂ, നാം അറിയാതെ സൈക്കിൾ സവാരിയിലൂടെ വ്യായാമവും അതിലൂടെ ഒരു പരിധി വരെ ജീവിതശൈലി രോഗങ്ങൾ തടയൂ എന്ന സന്ദേശം ഉയർത്തി കൊണ്ട് സൈക്കിൾ റാലി നടത്തി. അന്നൂർ അമ്പലപരിസരത്തു നടന്ന ചടങ്ങിൽസൈക്കിൾ യൂസേർസ് ഫോറം കേരള പയ്യന്നൂർ കോ ഓർഡിനേറ്റർ വി .വി.ശിവരാമൻസ്വാഗതം പറഞ്ഞ ചടങ്ങിൽ പയ്യന്നൂർ ഡിവൈ.എസ്.പി. കെ. വിനോദ് കുമാർ ഉദ്ഘാടനവും സൈക്കിൾ റാലി ഫ്ലാഗ് ഓഫും നിർവ്വഹിച്ചു.രക്ഷാധികാരികെ രാമചന്ദ്രൻ അന്നൂർ അധ്യക്ഷത വഹിച്ചു. 70 വയസ്സ് പിന്നിട്ടിട്ടും സൈക്കിൾ യാത്രശീലമാക്കിയവരായകെ .രാമചന്ദ്രൻ അന്നൂർ,ഏ.വി. കൃഷ്ണൻ,പുഞ്ചക്കര ദാമോദരൻഎന്നിവരെ വാർഡ് കൗൺസിലർ പി.വി.സുഭാഷ് ആദരിച്ചുമുൻകൗൺസിലർ വി. പി .സതീശൻ,കെ. കെ .സുഭദ്ര ,ടി .പി .കുമാരൻ,ഏ .വി .കൃഷ്ണൻഎന്നിവർ സംസാരിച്ചു.സെക്രട്ടറി എം. സതീഷ് ബാബു നന്ദിയും പറഞ്ഞു. അന്നൂർ അമ്പലപരിസരത്തുനിന്നും അന്നൂർശാന്തിഗ്രാം - പയ്യന്നൂർ സെൻ്റർബസാർ - പഴയ ബസ്സ്റ്റാൻ്റ് - കോളോത്ത് -തായിനേരി-കാര വഴി - സഞ്ചരിച്ച് അന്നൂർ കണ്ടക്കോരൻ മുക്കിൽ റാലി സമാപിച്ചു. റാലിയിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01