ആഗോള അയ്യപ്പ സംഗമം: ‘വിവേചനം ഇല്ലാതെ ഭക്തർക്ക് സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം’: കെ കെ ശൈലജ ടീച്ചര്‍


ശബരിമല വികസനം ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തെ അനുകൂലിക്കണമെന്ന് കെ കെ ശൈലജ ടീച്ചര്‍. വിവേചനം ഇല്ലാതെ ഭക്തർക്ക് സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും. അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്ന യാഥാസ്ഥികരായവരുടെ തനിനിറം വ്യക്തമാവുന്നുവെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ലോകം ശ്രദ്ധിക്കുന്ന തീർത്ഥാടന കേന്ദ്രമായി ശബരിമല മാറുമെന്നും. അയ്യപ്പ സംഗമത്തിന് വൻ പിന്തുണയുണ്ടെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. യഥാർത്ഥ അയ്യപ്പഭക്തർ സംഗമത്തെ പിന്തുണക്കണമെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ സാമുദായിക സംഘടനകൾ പൂർണമായും അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമ്പോള്‍ എതിര്‍ സ്വരമായി രംഗത്തെത്തിയിരിക്കുന്നത് ആര്‍ എസ് എസ് ആണ്. ആര്‍ എസ് എസ് അയ്യപ്പ സംഗമം നടത്തരുതെന്ന് പറഞ്ഞപ്പോള്‍, അയ്യപ്പ സംഗമം ബഹിഷ്കരിക്കും എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

ശബരിമലയുടെ ഭാവി വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് അയ്യപ്പ സംഗമത്തില്‍ ചര്‍ച്ച ചെയ്യുക.



Post a Comment

Previous Post Next Post

AD01