ലൈംഗികാരോപണ വിവാദങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ. മിഷൻ 2026 എന്ന വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രൊപ്പഗാണ്ട എന്ന വാദം രാഹുൽ ഉയർത്തുന്നത്.മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. തനിക്ക് പിന്നാലെ ഷാഫി പറമ്പിൽ, പി.കെ.ഫിറോസ് , വി.ടി.ബൽറാം ,ടി.സിദ്ദിക് , ജെബി മേത്തർ തുടങ്ങിയവരെ മാധ്യമങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ആക്രമിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു. നേതാക്കളും യുവനിരയും സൈബർ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രൊപ്പഗാണ്ടയിൽ വീണു പോകരുതെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു.
Post a Comment