രാഹുൽ മാങ്കൂട്ടത്തലിന് എതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയനെതിരെയാണ് അതിരുക്ഷമായ സൈബർ ആക്രമണം നടക്കുന്നത്. കെ ജെ ഷൈൻ ടീച്ചർക്ക് ഇടതുപക്ഷം എല്ലാ പിന്തുണയും നൽകുമ്പോൾ കോൺഗ്രസിലെ വനിതാ നേതാക്കൾ അവരുടെ പാർട്ടിയിൽ നിന്നു തന്നെ അതിക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുകൊണ്ടുള്ള നടൻ രമേശ് പിഷാരടിയുടെ നിലപാടിനെതിരെയാണ് നീതു വിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്. രാഹുൽ മാങ്കുട്ടത്തിലെ അനുകൂലിച്ച രമേശ് പിഷാരടിയുടെ നിലപാട് തെറ്റാണെന്നും ഇത്തരം സമീപനം ശരിയല്ലെന്നുമായിരുന്നു നീതു വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യൂത്ത് കോൺഗ്രസ് വനിതാ നേതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിങ്ങൾക്ക് മനസിലാകില്ല എന്നും. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണന്ന് എന്ത് കൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് പറയാൻ കഴിയുന്നില്ലന്നും നീതു ചോദിക്കുന്നുണ്ട്. ഇനിയും കോൺഗ്രസിലെ വനിതകൾ മിണ്ടാതിരുന്നാൽ പല കഴുകൻ കണ്ണുകളും കോൺഗ്രസിലെ പുതിയ പെൺകുട്ടികളുടെ നേരെ തിരിയും എന്നുള്ളത് കൊണ്ടാണ് ഇത്തരം ഒരു പോസ്റ്റിടുന്നതെന്നും നീതു വിജയൻ പറയുന്നു.
ഇതിൻ്റെ പേരിലാണ് കോൺഗ്രസ് സൈബർ ഗുണ്ടകളുടെ ആക്രമണം നീതു നേരിടേണ്ടി വരുന്നത്. നീതുവിന് പിന്തുണയുമായി കോൺഗ്രസിൽ നിന്നുപോലും ആരും രംഗത്ത് വരുകയും ചെയ്തിട്ടില്ല. അതേസമയം അപവാദപ്രചരണം നേരിട്ട കെ ജെ ഷൈൻ ടീച്ചർക്ക് വേണ്ടി സിപിഐ എം പ്രവർത്തകരും അനുഭാവികളും ഒരുപോലെ രംഗത്ത് വരുന്നു എന്നതും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
നീതുവിജയൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
Post a Comment