സൗദി ദമ്മാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നു ഉണ്ടായ കൈയ്യാങ്കളിയിൽ ബാലരാമപുരം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി ദമ്മാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ ഉന്തിലുംതള്ളിലും ബാലരാമപുരം സ്വദേശി അഖിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കൊലപാതകിയായ സ്വദേശി പൗരൻ ഓടി രക്ഷപ്പെട്ടെങ്കിലും, പൊലീസ് ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്തു. സൗദി ദമ്മാമിനു സമീപം ഖത്തീഫിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിലിനോടൊപ്പം ഉണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചു വന്നത്.അഖിലിന്‍റെ റിയാദിലുള്ള സഹോദരൻ ആദർശും, ബന്ധുക്കളും ദമ്മാമിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്‍റെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയതായാണ് വിവരം. മറ്റ് തുടർ നടപടികൾ ലോക കേരള സഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
Post a Comment