കണ്ണൂർ: 2014 നു ശേഷം ജനാധിപത്യത്തിന്റെയും മാധ്യമത്തിന്റെയും ഗ്രാഫ് താഴോട്ട് പോവുകയാണെന്ന് മാധ്യമ വിദഗ്ദ്ധൻ ആർ രാജഗോപാൽ. സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള(എസ്ജെയുകെ)സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സെമിനാറിൽ ജനാധിപത്യം പ്രതീക്ഷയും ആശങ്കയും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം എപ്പോഴും ആപേക്ഷികമാണ്. തെറ്റ് സംഭവിച്ചാൽ അത് തിരുത്താൻ മിക്ക മാധ്യമങ്ങളും തയ്യാറാകുന്നില്ലെന്നും മാധ്യമങ്ങൾ തിരുത്തൽ ശക്തിയാവണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്തിക്കുന്നതിൽ വായനക്കാർക്കും വലിയ പങ്കുണ്ടെന്ന് രാജഗോപാൽ പറഞ്ഞു. ഭരണകൂടം അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മുന്നോട്ട് പോവുകയാണെന്നും ഇന്ത്യയുടെ ഉയർന്ന നീതി പീഠത്തിൽ നിന്നും അവർക്കനുകൂലമായ വിധി നേടിയെടുക്കുന്നതായും ചർച്ചയിൽ പങ്കെടുത്ത എൻ മാധവൻകുട്ടി പറഞ്ഞു. കെ ജി ജ്യോതിർഘോഷ് മോഡറേറ്ററായി. എൻ മാധവൻകുട്ടി പ്രഭാഷണം നടത്തി.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എസ് ആർ ശക്തിധരൻ ,എം വി നികേഷ്കുമാർ,കെ വി സുമേഷ് എംഎൽഎ എന്നിവർ സംസാരിച്ചു. വി ആർ രാജ്മോഹൻ സ്വാഗതവും ഇ എം രഞ്ജിത്ത് ബാബു നന്ദിയും പറഞ്ഞു
Post a Comment