കേസിൽ പ്രതികളായ കെഎസ്‍യു പ്രവർത്തകരെ വിലങ്ങും മുഖം മൂടിധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. കെഎസ്‍യു നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വടക്കാഞ്ചേരി SHO യ്‌ക്കെതിരെ കൊലവിളി പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ രംഗത്ത് എത്തി.ആഭ്യന്തര മന്ത്രിക്കും, SHO ഷാജഹാനുഎതിരെ അസഭ്യ വർഷതൊടെയാണ് കെഎസ്‍യു സമരം ആരംഭിച്ചത്. പിന്നാലെ സമരം അക്രമാസക്തമായി.ആദ്യം ജല പീരങ്കിയും പിന്നിട് കണ്ണീർവാതകവും പൊലീസ് പ്രയോഗിച്ചു. കെഎസ്‍യു പ്രവർത്തകരെ മുഖം മൂടിധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ നടപടി അപരിഷ്കൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. വരും ദിവസങ്ങളിലും പൊലീസിനെതിരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. തിങ്കളാഴ്ച തൃശൂരിൽ പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസമുണ്ടായ എസ്എഫ്ഐയുമായി നടന്ന സംഘർഷത്തിൽ പ്രതികളായ കെഎസ്‌യു പ്രവർത്തകരെയാണ് തല പൂർണമായും മൂടുന്ന കറുത്ത മാസ്ക്കും വിലങ്ങും അണിയിച്ച് വടക്കാഞ്ചേരി കോടതിയിൽ എത്തിച്ചത്. കൊടും കുറ്റവാളികളെ കൊണ്ടുവരും മട്ടിൽ വിദ്യാർഥികളെ കൊണ്ടുവന്നതിനെതിരെ കോടതി രൂക്ഷമായി വിമർശിച്ചു. തിങ്കളാഴ്ച എസ് എച്ച് ഒ ഷാജഹാൻ നേരിട്ട് കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കോടതി ഷോക്കേസ് നോട്ടീസ് അയച്ചിട്ടുണ്ട്
KSU പ്രവർത്തകരെ മുഖം മൂടിധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; വടക്കാഞ്ചേരി പൊലീസിനെതിരെ പ്രതിഷേധം കടുക്കുന്നു
WE ONE KERALA
0
Post a Comment