മെറ്റ എഐയിലെ കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടു; എച്ച് 1 ബി വിസയുള്ള ഇന്ത്യൻ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനികൾ



മെറ്റ എഐയുടെ കൂട്ടപിരിച്ചുവിടലിനെ തുടർന്ന് ജോലി നഷ്‌ടമായ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് പ്രമുഖ കമ്പനികൾ. 
യു എസിൽ മെറ്റയുടെ ആസ്ഥാനത്തിൽ റിസർച്ച് സയന്റിസ്റ്റ് ആയാണ് യുവതി കഴിഞ്ഞ ഫെബ്രുവരി മുതൽ ജോലി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഏകദേശം 600 ഓളം തൊഴിലാളികളെയാണ് മെറ്റ പിരിച്ചുവിട്ടത്. ഇതിന്റെ ഭാഗമായി യുവതിക്കും ജോലി നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് എച്ച്-1ബി വിസയിലാണ് ജോലി ചെയ്യുന്നതെന്നും യുഎസിൽ തുടരണമെങ്കിൽ തൊഴിലുടമ വിസ സ്പോൺസർ ചെയ്യണമെന്നും തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ പുതിയ തൊഴിലുടമ വിസ സ്പോൺസർ ചെയ്യേണ്ടതുണ്ടെന്നും യുവതി എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. വിസ നിയമമനുസരിച്ച്, ജോലി പോയാൽ പുതിയ ജോലി കണ്ടെത്താൻ രണ്ട് മാസത്തെ സമയമാണ് എച്ച്-1ബി വിസക്കാർക്ക് ലഭിക്കുക. ഇതിനുള്ളിൽ വേറെ ജോലി കണ്ടെത്തിയില്ലെങ്കിൽ വിസ റദ്ദാകും. ഇത് സംബന്ധിച്ച യുവതി എക്‌സിൽ പങ്കുവച്ച കുറിപ്പ് വൈറലായതോടെ, എഐ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരും സിഇഒമാരും മറ്റ് സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ നിരവധി പേർ സഹായ വാഗ്ദാനങ്ങളുമായി എത്തുകയായിരുന്നു. അനുയോജ്യമായ ജോലികൾ നൽകാൻ തയ്യാറാണെന്ന് നിരവധിയാളുകളാണ് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.


Post a Comment

Previous Post Next Post

AD01