‘ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണം’: മന്ത്രി കെ ബി ഗണേഷ്‌കുമാർ


ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. തൻ്റെയും എൻ എസ് എസിൻ്റെയും നിലപാട് അതാണെന്ന് പത്തനാപുരം പാതിരിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ചടങ്ങിൽ സംസാരിക്കുക്കവേ അദ്ദേഹം പറഞ്ഞു. ഭഗവാൻ്റെ മുതൽ മോഷ്ടിക്കാൻ ഒരുത്തനെയും അനുവദിക്കരുത്. കൊള്ളയിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ മുരാരി ബാബുവിനെ എൻ എസ് എസ് കരയോഗ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ലഭിച്ച നിർണായക മൊഴിയെ തുടർന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിൻ്റെ ആലോചന. ഇതിനു മുന്നോടിയായി കേസിലെ മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായിരിക്കും. ഈ മാസം 30 വരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക. ചൊവ്വാഴ്ചയോടെ കേസിൻ്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.



Post a Comment

أحدث أقدم

AD01