സാമ്പത്തിക ബാധ്യത, വീട്ടുമുറ്റത്തെ പ്ലാവിൽ തുങ്ങി മരിച്ചു; വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്‌തു

 



വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ (57) ആത്മഹത്യ ചെയ്തു. വെള്ളനാട് – വെളളൂർപ്പാറ സ്വദേശിയാണ്. അടുത്ത വർഷം മെയ് മാസം റിട്ടേർട്മെന്റ് നടക്കാനിരിക്കെയാണ് ആത്മഹത്യ. കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക്. ഇപ്പോൾ ഒന്നര വർഷത്തിൽ കൂടുതലായി അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. അനിൽ കുമാർ ഇപ്പോൾ ഒന്നരവർഷത്തിൽ കൂടുതലായി സസ്പെൻഷനിനാണ്. സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ. വീടിന്റെ പുറത്ത് പ്ലാവിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. സാമ്പത്തിക ബാധ്യതയെന്ന് സംശയം. വെള്ളനാട് ശശി പ്രസിഡന്റ് ആയിരുന്ന ബാങ്കാണ്. അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.



Post a Comment

Previous Post Next Post

AD01