നിയന്ത്രണം വിട്ട കാർ ബൈക്കില്‍ ഇടിച്ച്‌ നവദമ്പതികൾക്ക് ദാരുണാന്ത്യം.



മലപ്പുറം: നിയന്ത്രണം വിട്ട കാർ ബൈക്കില്‍ ഇടിച്ച്‌ നവദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തനത്താണി-തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറില്‍വച്ചുണ്ടായ അപകടത്തിലാണ് ദമ്പതികളായ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവർ മരിച്ചത്.ഇന്നലെ രാവിലെയായിരുന്നു അപകടം. ഇരുവരും ജോലിസ്ഥലത്തേക്ക് പോകുമ്പോളായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ഇവരുടെ ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനുപിന്നാലെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്.



Post a Comment

Previous Post Next Post

AD01