വന്ദേഭാരതിൽ നിർബന്ധിത ഭക്ഷണ ചാർജ്; ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ തിരിച്ചടി



കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ചില്ലെങ്കിലും നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുകയാണ് വന്ദേഭാരത് എന്നാണ് ആരോപണം. ഓണ്‍ലൈനായി വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുന്നത്. മീല്‍ പ്രിഫറന്‍സില്‍ നിന്ന് 'നോ ഫുഡ്' എന്ന ഓപ്ഷന്‍ ഒഴിവാക്കിയിട്ടുണ്ട്. 
എന്നാല്‍, സംഭവം സാങ്കേതിക തകരാര്‍ മൂലമെന്നാണ് റെയില്‍ വേയുടെ വിശദീകരണം. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ് ഇടാക്കുന്നത്. യാത്രക്കാര്‍ പരമാവധി ഭക്ഷണം ഒഴിവാക്കിയുള്ള യാത്ര തിരഞ്ഞെടുക്കുന്നതിനിടെയാണ് നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുന്നത്.


Post a Comment

Previous Post Next Post

AD01