റബ്ബർ ടാപ്പിംഗിനിടെ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുറുമാത്തൂർ സ്വദേശിയും ചുഴലി പൊള്ളയാട് താമസക്കാരനുമായ കൊവ്വൽ പുതിയ പുരയിൽ മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റബ്ബർ തോട്ടത്തിൽ വെച്ച് ജോലി ചെയ്യുന്നതിനിടെ മുഹമ്മദ് കുഞ്ഞിക്ക്പാമ്പ് കടിയേറ്റത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിഷം ശരീരത്തിൽ വ്യാപിച്ചതിനാൽ ഇരുകാലുകളും കൈകളും മുറിച്ചുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഹവ്വമ്മ, മക്കൾ:സുമയ്യ ,സമീറ, സമീർ. മരുമക്കൾ: അഷ്റഫ്,ഫൈറൂസ (ഇരുവരും തളിപ്പറമ്പ്) റസാഖ് (മണ്ണൂർ)
ടാപ്പിംഗിനിടെ പാമ്പു കടിയേറ്റ് മരിച്ചു.
WE ONE KERALA
0
.jpg)




Post a Comment