നിങ്ങളുടെ വീട്ടിലെ വൈഫൈ കണക്ഷന് സ്പീഡ് കുറവാണോ? കാരണമിതാണ്


വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് നമ്മളിൽ പലരും ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക വീടുകളിലും ഓഫീസുകളിലും ഇന്ന് വൈഫൈ കണക്ഷൻ ഉണ്ട്. അനുദിനം വലിയ അളവിൽ ഡാറ്റ ഉപയോഗിക്കേണ്ടി വരുമ്പോൾ നെറ്റ് വർക്കിൻറെ സ്പീഡ് കുറയുന്നത് വലിയ പ്രയാസം സൃഷ്ടിക്കും അതുകൊണ്ട് തന്നെ പലരും വൈഫൈ റൂട്ടറുകൾ വീടുകളിലും സ്ഥാപനങ്ങളിലും വെക്കുന്നതാണ് പതിവ്.

എന്നാൽ വൈഫൈ റൂട്ടറുകൾ സ്ഥാപിച്ചിട്ടും ഇത്തരത്തിലുള്ള നെറ്റ് വർക്ക് സ്പീഡും കണക്റ്റിവിറ്റി പ്രശ്നങ്ങളും നമ്മൾ നേരിടാറുണ്ട്. പതിവായി വൈഫൈ വേഗത പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് വൈഫൈ സെറ്റ് ചെയ്തതിലുള്ള പ്രശ്നമാവാം. വേഗത കൂട്ടാൻ വൈഫൈ റൂട്ടർ സെറ്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ റൂട്ടർ സ്ഥാപിച്ചിരിക്കുന്ന സ്ഥലം വേഗതയെയും കാര്യക്ഷമതയെയും സ്വാധീനിക്കും. ഇരു നിലയുള്ള വീടിന് ഒരൊറ്റ വയർലെസ് റൂട്ടർ മതിയാകും. എന്നാൽ ഒരു ബഹുനില വീടിന് വൈഫൈ എക്സ്റ്റെൻഡറുകൾ ആവശ്യമായി വരും. നെറ്റ്‌വർക്കിന്റെ വിതരണം തുല്യമായി ലഭിക്കുന്നതിനായി വീടിന്റെ മധ്യഭാഗത്ത് വൈഫൈ റൂട്ടർ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും ഗുണം ചെയ്യുക. അല്ലെങ്കിൽ വീടിന്റെ എല്ലാ സ്ഥലങ്ങളിലും കൃത്യമായി വൈഫൈ ലഭിക്കണമെന്നില്ല. മാത്രമല്ല റൂട്ടർ ഉയരമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് സഹായകമാകും. വീട്ടുപകരണങ്ങൾക്കോ ​​ഫർണിച്ചറുകൾക്കോ ​​അടുത്ത് റൂട്ടറുകൾ സ്ഥാപിക്കരുത്. ടിവികൾ, റഫ്രിജറേറ്ററുകൾ, കമ്പ്യൂട്ടർ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ പോലുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ നിന്നും അല്പം അകലെ റൂട്ടർ സ്ഥാപിക്കുന്നതാണ് നല്ലത്. സിഗ്നൽ ക്ലാഷ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഇലക്ട്രോണിക് ഡിവൈസുകൾക്ക് അടുത്ത് റൂട്ടർ സ്ഥാപിച്ചാൽ വൈഫൈയുടെ വേഗതയെ ഇത് ബാധിക്കും.



Post a Comment

Previous Post Next Post

AD01